സ്ഥലംമാറ്റം ലഭിച്ചിട്ടും ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

DGP Loknath Behera

തിരുവനന്തപുരം: സ്ഥലം മാറ്റം ലഭിച്ചിട്ടും ചുമതലയേല്‍ക്കാത്ത പൊലീസ് ഉദ്യോഗസ്ഥരോട് അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്തണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു. സിഐമാരും ഡിവൈഎസ്പിമാരും സ്ഥലം മാറ്റിയിട്ടും പുതിയ ചുമതലയേറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് ഡിജിപി ഉത്തരവിട്ടത്.

തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്വന്തം ജില്ല വിട്ടാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇനി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമായിരിക്കും ഇവര്‍ക്ക് സ്ഥാനമേല്‍ക്കാന്‍ സാധിക്കൂ.

Top