വീടുകളില്‍ ലഘുലേഖ വിതരണം ചെയ്ത പതിനെട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

arrest

ആലുവ: വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പറവൂര്‍ വടക്കേക്കരയില്‍ 39 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ആലുവ ഡിവൈഎസ്പി ചോദ്യം ചെയ്യുകയാണ്.

ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്റെ പേരിലായിരുന്നു ലഘുലേഖ വിതരണം.

മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തേക്കുമെന്ന് പൊലീസ് പറഞ്ഞു. ഈ മാസം പതിനഞ്ചന് കോട്ടയത്തും ഇതേ ലഘുലേഖ വിതരണം ചെയ്തതായി സൂചനകളുണ്ട്.

Top