രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി മാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചു. മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.

വ്യാഴാഴ്ച രാവിലെ 10.30നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.

രാഷ്ട്രപതിയെ കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനും തീരുമാനിച്ചിരുന്നു. രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനം നല്‍കാനാണ് തീരുമാനിച്ചിരുന്നത്.

Top