ബാരിക്കേഡ് മറികടന്ന് കര്‍ഷകര്‍ തലസ്ഥാനത്ത്; റാലിയില്‍ രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകള്‍

ന്യൂഡല്‍ഹി: പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി രാജ്യതലസ്ഥാനത്ത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ട്രാക്ടറുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. രണ്ട് ലക്ഷത്തിന്മേല്‍ ട്രാക്ടറുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരാണ് ഡല്‍ഹിയിലേയ്ക്ക് എത്തുന്നത്. അതേസമയം, മഹാരാഷ്ട്രയിലടക്കം സമാനമായ രീതിയില്‍ റാലികള്‍ നടക്കുന്നുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

നിയമങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. അതേസമയം, ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകള്‍ പുരോഗമിയ്ക്കുകയാണ്. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

 

Top