നെയ്യാര്‍ വനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം

died

തിരുവനന്തപുരം: നെയ്യാര്‍ വനത്തില്‍ നിന്നും ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭുവനചന്ദ്രന്‍ കാണിയ എന്ന യുവാവിനെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ കാട്ടില്‍ പോയ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഭുവനചന്ദ്രനെ പിന്നീട് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ആദിവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

Top