സ്വര്‍ണക്കടത്തു കേസില്‍ പോലീസിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ; കത്ത് ലഭിച്ചിട്ടില്ലെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പോലീസിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി ബെഹ്‌റ നല്‍കുന്ന വിശദീകരണം.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പി.ആര്‍. സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്.

സരിത്ത് നടത്തിയ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യാനുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുണ്ട്.

Top