പൊലീസിനെതിരെ എടുത്ത നിലപാടുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു ; കാനം രാജേന്ദ്രന്‍

kanam pinaray

തിരുവനന്തപുരം: സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയേയും എല്‍ദോ എബ്രഹാം എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ചതിനേയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിനെതിരെ എടുത്ത നിലപാടുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും പൊലീസ് നടപടിയുണ്ടായി രണ്ട് മണിക്കൂറിനുള്ളില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സാധാരണ ഉണ്ടാകുന്ന ലാത്തിച്ചാര്‍ജിലും മറ്റുമുള്ള പ്രശ്നങ്ങള്‍ ആര്‍ഡിഒ-മാരാണ് അന്വേഷിക്കാറുള്ളത്. എന്നാല്‍ ഒരു എംഎല്‍എ ഉള്‍പ്പടെ മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ ജില്ലാകളക്ടറോട് തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു.

Top