പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു ; ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍

കൊച്ചി: കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍. ജൂലൈ ഒന്‍പതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തില്‍ കഴിയവെ കോവിഡ് സ്ഥിരീകരിച്ചത്.

ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനില്‍ താമസിപ്പിക്കുകയും 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്.

Top