Police constable strangulated to death woman colleague

crime

ഷഹരന്‍പൂര്‍ : ഉത്തര്‍പ്രദേശിലെ ഷഹരന്‍പൂരില്‍ പൊലീസ് ഉദ്യോഗസ്ഥയായ യുവതി സഹപ്രവര്‍ത്തകനെ വാടകവീട്ടില്‍ വച്ച് കൊലപ്പെടുത്തി. യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.

കൊല്ലപ്പെട്ട ലളിത് കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ യുവതിക്കെതിരെ കേസെടുത്തതെന്ന് എസ്എസ്പി ലൗ കുമാര്‍ പറഞ്ഞു.

ലളിതിന് പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അവിടെ വച്ചു മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്.

എന്നാല്‍ ലളിതിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പേസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഷരന്‍പൂറിലെ വാടകവീട്ടില്‍ ഇരുമുറികളിലായിട്ടായിരുന്നു യുവതിയും സഹപ്രവര്‍ത്തകനും താമസിച്ചിരുന്നത്.

Top