കശ്മീരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു

kashmir

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ വെടിയേറ്റു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു.

ആഷിഖ് ഹുസൈന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അവന്തിപോറ സെക്ടറിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

നിയന്ത്രണരേഖയില്‍ രണ്ടു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിനു പിന്നാലെയാണ് പോലീസുകാരന്‍ കൊല്ലപ്പെടുന്നത്. രാംപുര്‍, തങ്ധര്‍ സെക്ടറുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചിരുന്നു.

Top