പഞ്ചാബിൽ റിപ്പബ്ലിക് ദിന ചടങ്ങിനിടെ പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ചു മരിച്ചു

gun-shooting

ലുധിയാന : പഞ്ചാബ് ലുധിയാനയിൽ റിപ്പബ്ലിക് ദിന ചടങ്ങിനിടെ പൊലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ചു മരിച്ചു . ലുധിയാനയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ജാഗ്രോണിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ നടത്തുന്നതിനിടെയാണ് എകെ 47 റൈഫിൾ ഉപയോഗിച്ച് മഞ്ചിത് സിംഗ് (44 )എന്ന പൊലീസുകാരൻ സ്വയം വെടിവെച്ചത്.

മഞ്ചിത് സിംഗ് ജഗ്രോൺ സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസിന്റെ ഗൺമാൻ ആയിരുന്നു. ചില കുടുംബപ്രശ്‌നങ്ങൾ കാരണം ഇയാൾ വിഷാദത്തിലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top