സര്‍വീസ് തോക്കുകളുമായി പൊലീസ് കോണ്‍സ്റ്റബിള്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലീസ് കോണ്‍സറ്റബിളായിരുന്ന നവീദ് മുഷ്താഖ് സര്‍വീസ് റൈഫിളുകളുമായി തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ബുദ്ഗാം ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.

സൗത്ത് കശ്മീരിലെ ഷോപ്പിയാന്‍ ജില്ലക്കാരനായ നവീദ് 2012ലാണ് പൊലീസ് സേനയില്‍ ചേര്‍ന്നത്.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) യുടെ ഗോഡൗണില്‍ നിന്ന് നാലു തോക്കുകളുമായാണ് ഇയാള്‍ പാളയം വിട്ടത്.

പോലീസ് ഉദ്യോഗസ്ഥനെ സ്വാഗതം ചെയ്യുന്നുവെന്നും സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഇനിയും ഹിസ്ബുളില്‍ ചേരുമെന്നും ഹിസ്ബുള്‍ വാക്താവ് ബുര്‍ഹാനുദ്ദീന്‍ ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

Top