ഉത്തര്‍പ്രദേശില്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം എറിഞ്ഞുകൊന്നു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം എറിഞ്ഞുകൊന്നു. കോണ്‍സ്റ്റബിള്‍ സുരേഷ് വാസ് ആണ് കൊല്ലപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയും പൊതുയോഗവും ഗാസിപൂരില്‍ നടന്നതിന് പിന്നാലെയാണ് സംഭവം. റാലിയുമായി ബന്ധപ്പെട്ട സുരക്ഷാ ജോലിക്കു ശേഷം മടങ്ങിവരുമ്പോഴാണ് ആള്‍ക്കൂട്ടം പൊലീസുകാരനായ സുരേഷ് വാസിനെ ആക്രമിച്ചത്.

സംവരണം ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച സമുദായ പ്രതിഷേധക്കാരാണ് കൊലയ്ക്കു പിന്നില്‍ എന്നാണു പ്രാഥമിക നിഗമനം. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി അറസ്റ്റു ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊല്ലപ്പെട്ട സുരേഷ് വാസത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല്പതു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Top