കാശ്മീര്‍ ഭീകരാക്രമണം; പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

police

ശ്രീനഗര്‍: കാശ്മീര്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഷമീം അഹമ്മദ് എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. മധ്യകാശ്മീരിലെ ബുഡ്ഗാം ജില്ലയിലെ വര്‍ദ്വാന്‍ പൊലീസ് പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ആയുധങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Top