സനു മോഹൻ മൂംകാംബികയിലുണ്ടെന്ന് ഉറപ്പിച്ച് പൊലീസ്: തിരച്ചിൽ ശക്തം

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ വൈഗയെന്ന 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കാണാതായ അച്ഛൻ സനുമോഹൻ മൂകാംബികയിൽ ഉണ്ടെന്ന് സ്ഥിരീകരണം. മൂകാംബികയിലെ ഹോട്ടലിൽ കഴിഞ്ഞ രണ്ട് ദിവസം താമസിച്ചിരുന്ന ആൾ സനു മോഹനാണെന്ന് കർണാടക പൊലീസാണ് സ്ഥിരീകരിച്ചത്.

മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലിൽ താമസിക്കുകയായിരുന്നു സനുമോഹൻ. ഇയാളെ കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ബിൽ അടക്കാതെ ഇയാൾ ഇവിടെ നിന്ന് മുങ്ങി. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്‌മെന്റ്‌ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കർണാടക പോലീസിന്റെ സഹായത്തോടെ മൂകാംബികയിൽ ഇപ്പോൾ വ്യാപക തെരച്ചിൽ നടക്കുകയാണ്.

Top