പൊലീസ് കമ്മീഷണറായി റഹ്മാന്‍ എത്തുന്ന ചിത്രം ‘സെവന്‍’ തിയേറ്ററുകളിലേക്ക്

ഹ്മാന്‍ നായകനാവുന്ന തെലുങ്ക്, തമിഴ് ദ്വിഭാഷാ ചിത്രമായ സെവന്‍ മെയ് അവസാന വാരം തീയേറ്ററുകളിലെത്തുന്നു. നിസാര്‍ ഷാഫി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചയിതാവും നിസ്സാര്‍ ഷാഫി തന്നെയാണ്,

ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തില്‍ നായകകഥാപാത്രമായ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണറെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. തെലുങ്കിലെ യുവ നായകന്‍ ഹവിഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റെജീന കസാന്ദ്രെ, നന്ദിത ശ്വേതാ, അദിതി ആര്യാ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് രമേശ് വര്‍മ്മയാണ്.

കിരണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേഷ് വര്‍മ്മ, ജവഹര്‍ ജക്കം എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം-ചൈതന്‍ ഭരദ്വാജ്. ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് സെവന്‍ ചിത്രീകരിച്ചത്.

Top