പൊലീസ് കമ്മീഷണറേറ്റ് ധൃതിപിടിച്ച് നടപ്പാക്കില്ല; വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കമ്മീഷണറേറ്റ് രൂപീകരിക്കുന്ന കാര്യം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

സംസ്ഥാന ഭരണം പൊലീസിന് നല്‍കിയെന്ന വിമര്‍ശനം ശരിയല്ലെന്നും നഗരത്തിലെ പൊലീസിന് കൂടുതല്‍ അധികാരം ലഭിക്കുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് 50 ഓളം നഗരങ്ങളില്‍ കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മീഷണറേറ്റ് രൂപീകരിക്കുന്നതോടെ നഗരത്തിലെ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ വരുന്നതാണ്. ഇത് ക്രമസമാധാനനില ഭദ്രമാക്കും. പൊലീസ് ആക്ട് പ്രകാരമാണ് കമ്മീഷണറേറ്റ് രൂപീകരിച്ചത്,അദ്ദേഹം വ്യക്തമാക്കി.

കരുതല്‍ തടങ്കലിന് ഉത്തരവിടാനും, സ്ഥിരം കുറ്റവാളികളെ നാടു കടത്താനുമുള്ള അധികാരം ഉള്‍പ്പെടെ കമ്മീഷണര്‍ക്ക് കൈമാറണമെന്ന ഡിജിപിയുടെ ശുപാര്‍ശ പരിഗണിച്ചു കൊണ്ടാണ് കമ്മീഷണറേറ്റിന്റെ കരട് തയ്യാറാക്കിയത്.

Top