ധീരനായ പൊലീസ് കമാൻഡറുടെ മരണത്തിൽ നടുക്കം മാറാതെ അഫ്‌ഗാനിസ്ഥാൻ

കാബൂൾ: ശക്തനായ പൊലീസ് കമാൻഡറുടെ മരണത്തിൽ നടുക്കം വിട്ടു മാറാതെ അഫ്‌ഗാനിസ്ഥാൻ ജനത. തെക്കൻ കാണ്ഡഹറിലെ പൊലീസ് കമാൻഡറായ ജനറൽ അബ്ദുൾ റസിഖാണ് മരണമടഞ്ഞത്.

താലിബാനും യു.എസ്. അധികൃതരുമായി ഉള്ള ചർച്ചയും ശനിയാഴ്ച നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനും മുന്നോടിയായിയാണ് ഇത്. ഇത്തരം ഒരു മരണം, വോട്ടര്‍മാരുടെ എണ്ണത്തെ തന്നെ കാര്യമായി ബാധിക്കാൻ ഇടയുണ്ട്. “ജനറലിന്റെ മരണശേഷം ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് എന്നത് കൂടുതൽ സങ്കീർണമാണ്. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തും,” യു എസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസ് രേഖപ്പെടുത്തി. എന്നാൽ, ഇപ്പോൾ തങ്ങൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്നും അഫ്ഗാൻ ജനതയ്ക്ക് സംരക്ഷണ വലയം തീർക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നിരവധി ആക്രമണങ്ങളെ ചെറുത്തു നിന്ന റസിക്, തെക്കൻ പ്രവിശ്യയിലെ ഗവർണറുടെ ഓഫീസിന് പുറത്തു വെച്ചാണ് കൊല്ലപ്പെടുന്നത്. യോഗം കഴിഞ്ഞു ഇറങ്ങിയ ഒരു കൂട്ടം ഉദ്യോഗസ്ഥന്മാർക്ക് നേരെ ഒരു ബോഡിഗാർഡ് വെടിയുതിർക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ യുഎസിന്റെയും നാറ്റോ സേനകളുടെ കമാൻഡറായ ജനറൽ സ്കോട്ട് മില്ലർ ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അപായം ഒന്നുമില്ലാതെ രക്ഷപ്പെട്ടു. എന്നാൽ, ഒരു പ്രാദേശിക ഇന്റലിജൻസ് ഏജൻസി കമാണ്ടർ കൊല്ലപ്പെടുകയും പ്രവിശ്യാ ഗവർണറിന് സാരമായ മുറിവേൽക്കുകയും ചെയ്തു.

Top