Police commander and partner killed in possible Isis-linked terror attack outside Paris

പാരീസ്: ഫ്രഞ്ച് പൊലീസ് കമാന്‍ഡറും ഭാര്യയും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സ്വയം അവകാശപ്പെട്ട ആളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാരീസിലെ മാഗ്‌നന്‍വില്ലെയിലെ വീടാക്രമിച്ച അക്രമി കമാന്‍ഡറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കമാന്‍ഡറുടെ ഭാര്യയേയും മകനെയും ബന്ദിയാക്കിയ അക്രമിയെ നാടകീയ നീക്കത്തിലൂടെ പൊലീസ് വധിച്ചു. അക്രമിയുടെ പിടിയില്‍ നിന്നു ബാലനെ പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയെങ്കിലും ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ലാറോസി അബല്ല എന്നയാളാണ് അക്രമിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ജിഹാദി സംഘങ്ങളുമായി ബന്ധമുള്ളതായി തെളിഞ്ഞതിന്റെ പേരില്‍ 2013ല്‍ ഇയാളെ മൂന്നുവര്‍ഷം ശിക്ഷിച്ചിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top