പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ഫലം പുറത്ത്; യുഡിഎഫ് പാനലിന്‌ വിജയം

police

തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് ഫലം പുറത്ത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പാനല്‍ വന്‍ വിജയം നേടി. ട്രാഫിക് സ്റ്റേഷനിലെ ടി.ആര്‍.അജിത് പ്രസിഡന്റാകും. സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലാണ് അജിത് ഇപ്പോള്‍. നേരത്തേയും പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. സിപിഎം പാനലിലെ മത്സരിച്ച പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു ഉള്‍പ്പെടെ തോറ്റു.

സംഘര്‍ഷ സാധ്യതയുണ്ടായിരുന്നതിനാല്‍ വന്‍ സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ ക്രമക്കേടെന്ന ആക്ഷേപം ഉയര്‍ന്നതോടെ യുഡിഎഫ് അനുകൂല വിഭാഗത്തിലുള്ള പൊലീസുകാരുടെ കാര്‍ഡുകള്‍ തടഞ്ഞുവെക്കുന്നെന്നാരോപിച്ച്അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം എആര്‍ ക്യാംപിലെത്തിയിരുന്നു തുടര്‍ന്ന് നടന്ന വാക്കേറ്റത്തിലും സംഘര്‍ഷത്തിലും നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി.

Top