മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു

mittayi-theruv

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. വഴിയോരത്തുള്ള കടകള്‍ തുറന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

നിശ്ചിത സമയത്തിനുള്ളില്‍ കട അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും പൊലീസ് അറിയിച്ചു. എന്നാല്‍, രാവിലെ മുതല്‍ തുറന്ന കടകള്‍ പൊലീസ് പെട്ടെന്ന് അടയ്ക്കാന്‍ പറഞ്ഞതോടെ പ്രതിസന്ധിയിലാണ് കച്ചവടക്കാര്‍. ലോക്ഡൗണ്‍ നിയന്ത്രണം ലംഘൂകരിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.

 

Top