Police close Hrithik Roshan case. Is it advantage Kangana Ranaut?

മുംബൈ: ബോളിവുഡില്‍ വന്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ച കങ്കണ റണാവത്ത് -ഹൃത്വിക് റോഷന്‍ കേസ് തെളിവില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നു.

കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ ഫോറന്‍സിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കുന്നത്.

താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് മുംബൈ പൊലീസില്‍ കങ്കണ പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് കങ്കണയുടെ ആരോപണം നിഷേധിച്ച് ഹൃത്വിക് രംഗത്തെത്തിയിരുന്നു. അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും കങ്കണ തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നുമായിരുന്നു ഹൃത്വിക്കിന്റെ വാദം.

കങ്കണ പരാതിയില്‍ പറയുന്ന ഇമെയില്‍ ഐഡിയുടെ ഉറവിടം അമേരിക്കയിലാണ്. എന്നാല്‍ അതിന്റെ ഉടമയെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് ജോയിന്റ് കമ്മീഷ്ണര്‍ സഞ്ജയ് സക്‌സേന മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പൊലീസിന്റെ നടപടിയില്‍ കങ്കണ തൃപ്തയല്ലെന്നാണ് സൂചന. പൊലീസിന് തെളിയിക്കാന്‍ സാധിച്ചില്ലെങ്കിലും സംഭവത്തില്‍ ഹൃത്വിക്കിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നാണ് കങ്കണയുടെ ഭാഗം.

Top