സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് പൊലീസ്

തിരുവനന്തപുരം: ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിച്ചാണെന്ന് പൊലീസ്. ജില്ലാക്കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ല, റെയ്ഡിന് ശേഷം ഡി.സി.പി. തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതിയിൽ പരിശോധന റിപ്പോർട്ട് സമർപ്പിച്ചിരുന്നതായും പൊലീസ് സ്റ്റേഷനിൽ ജി.ഡി. എൻട്രി രേഖപ്പെടുത്തിയിരുന്നതായും പൊലീസ് വിശദീകരിച്ചു.

സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് ഡി.സി.പി. ചൈത്ര തെരേസ ജോണും സംഘവും ജില്ലാക്കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത്. എന്നാൽ സി.പി.എം. ഓഫീസിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.പി.യുടെ അധികച്ചുമതലയിൽനിന്ന് ചൈത്ര തെരേസ ജോണിനെ നീക്കിയിരുന്നു. ഇതോടെയാണ് സംഭവം വാർത്തയായത്.

Top