കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ പിടികൂടി. കർണാടക ധർമ്മശാലയിൽ വച്ചാണ് വിനീഷിനെ പിടികൂടിയത്. ഇന്ന് പുലർച്ചെ 12.30 നുള്ള ട്രെയിനില്‍ വിനീഷ് മംഗലാപുരത്ത് എത്തുകയായിരുന്നു. മംഗലാപുരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച് വിനീഷ് ധർമ്മശാലയിൽ എത്തി. അവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടക്കുന്നത്. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

Top