കളിയിക്കാവിള കൊലപാതകം; മുഖ്യ സൂത്രധാരന്‍ അല്‍ ഉമ തലവന്‍ പിടിയില്‍

ബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. അല്‍ ഉമ തലവന്‍ മെഹബൂബ പാഷയാണ് ബെംഗളൂരുവില്‍ പിടിയിലായത്.കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരും പിടിയിലായി.

തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുടെ തലവനാണ് പാഷ. അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്‌ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക എന്‍ഐഎ കോടതി വിട്ടു.

അതേസമയം കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷെമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി. പ്രതികള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. അതിന് കളിയിക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കി.

Top