Police caught drugs in night party; case against resort owners

കൊച്ചി: കൊച്ചിയിലെ നഗരപ്രാന്തത്തിലുള്ള ദ്വീപില്‍ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസെടുത്തു. ഹോട്ടലില്‍ മയക്കുമരുന്നു ഉപയോഗിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇവര്‍ അനുമതിയില്ലതെയാണ് ഷോ നടത്തിയതെന്നും പോലീസ് പറഞ്ഞു.

നിശാപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായെത്തിയ ഡിസ്‌ക് ജോക്കി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഇവാന്‍ ജോണിനെ അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി ദ്വീപിലെ റിസോര്‍ട്ടില്‍ വൈകുന്നേരം ആറിന് മണ്‍സൂണ്‍ നൈറ്റ് എന്ന പേരിലാണ് നിശാപാര്‍ട്ടി നടത്തിയത്. ഡിജെ പാര്‍ട്ടി കഴിഞ്ഞു ഫാഷന്‍ ഷോ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഷാഡോ പൊലീസ് എത്തുകയും പരിശോധന നടത്തുകയുമായിരുന്നു. പാര്‍ട്ടിക്കെത്തിയവരുടെ ബാഗുകളും പരിശോധിച്ച പൊലീസ് ഇവാന്‍ ജോണിന്റെ ബാഗില്‍നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Top