ഡിവൈഎഫ്ഐ നേതാവിന്റെ വീടിനുനേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പൊലീസ്

വളപട്ടണം: ഡിവൈഎഫ്ഐ ചിറക്കല്‍ മേഖല വൈസ് പ്രസിഡന്റിന്റെ വീടിനുനേരെ ആക്രമണം നടത്തിയതായി പരാതി. സി.അരുണ്‍കുമാറിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം നടന്നത്.

ബൈക്കില്‍ എത്തിയ എട്ടംഗ സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സിപിഎം കണ്ണൂര്‍ ഏരിയസെക്രട്ടറി കെ.പി.സുധാകരന്‍, ഏരിയാ കമ്മിറ്റി അംഗം പി.പ്രശാന്തന്‍, കെ.ബഷീര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

യാതൊരു രാഷ്ട്രീയസംഘര്‍ഷവും നിലനില്‍ക്കാത്ത ചിറക്കല്‍ മേഖലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ആര്‍എസ്എസ് നേതൃത്വം ശ്രമിക്കുന്നതെന്ന് സിപി എം ഏരിയകമ്മിറ്റി ആരോപിക്കുകയും ചെയ്തു.

Top