ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തിൽ പൊലീസ് കേസ്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് ടൗണ്‍ പൊലീസാണ് കേസെടുത്തത്.

ഒരുമതവിഭാഗത്തിന്‍റെ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തി സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനവും കലാപവും സൃഷ്ടിക്കാനും നഗരസഭയിൽ ശ്രമിച്ചു. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണെമെന്നും ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ സിപിഎം മുനിസിപ്പൽ സെക്രട്ടറി ടി കെ നൗഷാദ് ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെ നടപടിക്കെതിരെ നേരത്തെ കോൺഗ്രസും പരാതി നൽകിയിരുന്നു.

Top