കന്യാസ്ത്രീയെ അനുകൂലിച്ചു; നടന്‍ ജോയ് മാത്യുവിനെതിരെ കേസ്

joy-mathew

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ കന്യാസ്ത്രീയെ അനുകൂലിച്ച് സംസാരിച്ച നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മിഠായിത്തെരുവിലാണ് കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. ഈ മേഖലയില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ജോയ് മാത്യുവിനെതിരെ കേസെടുത്തത്.

Top