പായല്‍ ഘോഷിന്റെ പരാതി; അനുരാഗ് കശ്യപിനെതിരെ പൊലീസ് കേസെടുത്തു

മുംബൈ: നടി പായല്‍ ഘോഷിന്റെ പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പൊലീസ് കേസ്. വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് പായല്‍ ഘോഷ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 361 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341(ബലപ്രയോഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗില്‍ എന്നീ താരങ്ങള്‍ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായല്‍ ആരോപിച്ചിരുന്നു.

പായലിന്റെ ഈ ആരോപണങ്ങള്‍ നിഷേധിച്ച് അനുരാഗും രംഗത്തെത്തിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് പ്രതികരിച്ചത്.

Top