ജെഎൻയുവിലെ എബിവിപി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്

ഡൽഹി: ജെ.എൻ.യു ഹോസ്റ്റലിൽ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുള്ള എ.ബി.വി.പി ആക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്.സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുലർച്ചയാണ് എ.ബി.വി.പി പ്രവർത്തകർക്കെതിരെ പരാതി ലഭിച്ചതെന്നും ഡൽഹി പൊലീസ് അറിയിച്ചു.

‘തെളിവുകൾ ശേഖരിക്കുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി കൂടുതൽ അന്വേഷണം തുടരുകയാണ്,’ ഡൽഹി പോലീസിനെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച രാത്രിയായിരുന്നു ഹോസ്റ്റലിൽ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ആക്രമണം നടത്തിയത്. പെൺകുട്ടികളടക്കം നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലിൽ കയറി എ.ബി.വി.പി പ്രവർത്തകർ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ക്യാമ്പസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പി കല്ലേറ് നടത്തുകയും വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. ആക്രമണത്തിൽ പരിക്കേറ്റവരെ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Top