തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ ഉപരോധിച്ച 500 പേര്‍ക്കെതിരേ പൊലീസ് കേസ്

നെടുമ്പാശേരി: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാമജപം നടത്തി വിമാനത്താവളം ഉപരോധിച്ച 500 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി, ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന 500 പേര്‍ക്ക് എതിരേയാണു കേസെടുത്തിട്ടുള്ളത്.

തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. രാവിലെ 4.30-ന് തൃപ്തി ദേശായി എത്തിയപ്പോള്‍ മുതല്‍ രാത്രി 9.30-ന് തിരിച്ചുപോകുന്നതുവരെ പ്രതിഷേധം തുടര്‍ന്നിരുന്നു.

Top