പൊലീസുകാര്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ‘ഹാറ്റ്‌സി’ലേക്ക് വിളിക്കാം

തിരുവനന്തപുരം: ജോലിസംബന്ധമായും വ്യക്തിപരമായും പൊലീസുകാര്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കാന്‍ ‘ഹാറ്റ്‌സ്’ ഹെല്‍പ്പ്‌ലൈന്‍. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പോലീസുകാര്‍ക്ക് ‘ഹാറ്റ്‌സ്’ (ഹെല്‍പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്‌ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുന്നതിന് തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പില്‍ 2019 ലായിരുന്നു ‘ഹാറ്റ്‌സ്’ എന്ന പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചത്.

കൗണ്‍സലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും നിര്‍ദ്ദേശമുണ്ട്. വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടേയും കൗണ്‍സലര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

Top