വോട്ടെടുപ്പിനിടെ പൊലീസുകാരനെ ഭീക്ഷണിപ്പെടുത്തി ബിജെപി നേതാവ്

കാണ്‍പുര്‍: വോട്ടെടുപ്പിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീക്ഷണിപ്പെടുത്തി ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലായിരുന്നു സംഭവം. സുരേഷ് അവസ്തിയെന്ന പ്രാദേശിക ബിജെപി നേതാവാണ് വോട്ടെടുപ്പിനിടെ പോലീസുകാരനെ ഭീഷണിപ്പെടുത്തിയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ കുരുക്കിലായിരിക്കുകയാണ് നേതാവ്. നിന്നെ നാളെ കാണും, നീ എന്റെ ഹിറ്റ് ലിസ്റ്റിലുണ്ട് എന്നാണ് ബിജെപി നേതാവ് പോലീസുകാരനോടു പറയുന്നത്. തന്റെ കണ്ണില്‍ നോക്കരുതെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം, നേതാവിന്റെ ഭീഷണിയോട് അതേരീതിയില്‍ പ്രതികരിച്ച പൊലീസുകാരന്‍ നീ എന്തു വേണമെങ്കിലും ചെയ്‌തോ എന്നു പറയുന്നതും കേള്‍ക്കാം. മേയര്‍ പ്രമീള പാണ്ഡേയും മറ്റു ബിജെപി നേതാക്കളും നോക്കി നില്‍ക്കെയാണ് നേതാവ് ഭീഷണി മുഴക്കിയത്.

Top