പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബത്തിന് നേരെ പൊലീസിന്റെ അതിക്രമം

കട്ടപ്പന: ഒരുമാസം മാത്രം പ്രായമായ കുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ കട്ടപ്പന സിഐ അനില്‍കുമാറിന്റെ അതിക്രമം. കുഞ്ഞുമായി കോട്ടയത്ത് ആശുപത്രിയിലേക്ക് പോയ ശേഷം മടങ്ങി വരികയായിരുന്ന അഞ്ചംഗ കുടുംബത്തിന് നേരെയാണ് പൊലീസിന്റെ അതിക്രമം ഉണ്ടായത്. കാറില്‍ വരികയായിരുന്ന കുടുംബത്തിന് നേരെ സിവില്‍ ഡ്രസിലായിരുന്ന സിഐ അനില്‍ കുമാറിന്റെ വണ്ടി അലക്ഷ്യമായി വരുന്നത് കണ്ടു ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഭീഷണിപ്പെടുത്തുകയായിരുന്നു.

അനില്‍കുമാര്‍ തന്റെ വാഹനം അപകടകരമായി രീതിയില്‍ കൊണ്ട് വന്ന് കുടുംബം സഞ്ചരിച്ച വാഹനത്തിന്‍ ഇടിപ്പിക്കാന്‍ നോക്കിതയതായും പരാതിയുണ്ട്. തുടര്‍ന്ന് ഇവര്‍ കട്ടപ്പന സ്റ്റേഷനില്‍ എത്തുകയായിരുന്നു. പിന്നാലെയെത്തിയ സിഐ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ട് പോയി. താനിവിടുത്തെ സിഐ ആണെന്നും തനിക്കെതിരെ പരാതി കൊടുക്കുമോയെന്നും ചോദിച്ച് മര്‍ദിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സ്റ്റേഷനില്‍ വച്ച് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കുടുംബത്തെ കട്ടപ്പന എസ്‌ഐ ബിനോയ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചതായും കുടുംബം പരാതിപ്പെടുന്നു. സിഐ മദ്യപിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.

Top