തിരുവനന്തപുരത്ത് സ്‌കൂളിന് നേര്‍ക്കുണ്ടായ ആക്രമണം; പിന്നില്‍ മൂന്നംഗ സംഘമെന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് സ്‌കൂളിന് നേരെ ആക്രമണം നടത്തിയത് മൂന്നംഗ സംഘമാണെന്ന് പൊലീസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇവരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി ഷാഡോ പൊലീസിന്റെ യോഗം കാഞ്ഞിരംകുളം സ്റ്റേഷനില്‍ നടന്നു.

കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌കൂളിനു നേര്‍ക്ക് സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

സ്‌കൂളിന്റെ എസി ബസ് പൂര്‍ണമായും കത്തിച്ചു. ഏഴു ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയ്ക്കായിരുന്നു ആക്രമണം നടന്നതെന്നാണു സൂചന. സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്.

Top