എടത്തലയിലെ പൊലീസ് മര്‍ദ്ദനം; ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉസ്മാന്റെ അമ്മ

beat

കൊച്ചി: ആലുവ എടത്തലയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഉസ്മാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉസ്മാന്റെ അമ്മ ഫാത്തിമ. കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗമായിരുന്നു ഉസ്മാനെന്നും മകന്‍ നിരപരാധിയാണെന്നും ഫാത്തിമ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ ഉസ്മാന് തിരിച്ച് ഗള്‍ഫിലേക്ക് പോകാനാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഫാത്തിമ വ്യക്തമാക്കി.

അതേസമയം, പന്ത്രണ്ട് വര്‍ഷമായി താന്‍ പോലും അറിയാത്ത തീവ്രവാദമാണ് ഉസ്മാനില്‍ മുഖ്യമന്ത്രി കണ്ടെത്തിയതെന്ന് ഭാര്യ ഫെബിന പറഞ്ഞു. താടി വെച്ചാല്‍ തീവ്രവാദിയാകുമോയെന്നും ഫെബിന ചോദിച്ചു. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തല്ലിച്ചതച്ചവരെ സ്ഥലംമാറ്റിയതുകൊണ്ട് നീതികിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Top