എസ്‌ഐക്കെതിരെ നിരാഹാര സമരം നടത്തിയ വീട്ടമ്മയ്ക്ക്‌നേരെ അര്‍ദ്ധരാത്രിയില്‍ പൊലീസ് മര്‍ദ്ദനം

police

കോഴിക്കോട് : നടക്കാവില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ നടത്തുന്ന നിരാഹാര സമര പന്തലില്‍ അര്‍ദ്ധരാത്രിയില്‍ പോലീസ് നടപടി.

നിരാഹാര സമരം നടത്തിയിരുന്ന സുലോചനയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

അര്‍ദ്ധരാത്രിയിലെ പൊലീസ് നടപടി സമരസമിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ് ഐ ഹബീബുള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാതാവ് സുലോചന മൂന്ന് ദിവസമായി നിരാഹാര സമരം നടത്തിയത്.

നടക്കാവ് ജങ്ഷനിലെ സമരം അവസാനിപ്പിക്കണമെന്ന് പൊലീസ് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കുടുംബം വഴങ്ങിയില്ല. തുടര്‍ന്നായിരുന്നു അര്‍ദ്ധ രാത്രിയിലെ പൊലീസ് നടപടി.

നിരാഹാര സമരം നടത്തിയിരുന്ന സുലോചനയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇത് സമര സമിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ അരങ്ങേറിയത്.

പൊലീസ് തങ്ങളെ മര്‍ദ്ദിച്ചതായും സമരസമിതി പ്രവര്‍ത്തകരും വിദ്യാര്‍ഥിയുടെ കുടുംബവും ആരോപിച്ചു. സമര പന്തലിലെ കസേരയും മറ്റും പൊലീസ് തകര്‍ത്തതായും പരാതിയുണ്ട്. നിരാഹാര സമരം നടത്തിയിരുന്ന സുലോചനയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നാണ് പൊലീസ് വിശദീകരണം.

Top