തിരുവല്ലത്ത് കെപിഎം​എ​സ് ഭാരവാഹിയുടെ വീടിന് നേരെ അഞ്ജാതര്‍ പടക്കമെറിഞ്ഞു

തിരുവനന്തപുരം: തിരുവല്ലത്ത് കെപിഎം​എ​സ് ഭാരവാഹിയുടെ വീടിന് നേര്‍ക്ക് പടക്കമെറിഞ്ഞു.

കെപിഎം​എ​സ് ഭാരവാഹി ശശീന്ദ്രന്റെ വീടിന് നേരെയാണ് പടക്കമേറ് ഉണ്ടായത്. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ശശീന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. ഫോറന്‍സിക് വിദഗ്ധരും തിരുവല്ലം പൊലീസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു.

Top