കരുനാ​ഗപ്പള്ളി പൊലീസിനെതിരായ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് പൊലീസ് സംഘടന

തിരുവനന്തപുരം : കരുനാഗപ്പള്ളി പൊലിസിനെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് പൊലിസ് സംഘടനകൾ. പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ ഇന്ന് അടിയന്തര യോഗം വിളിച്ചു.

കൊല്ലത്ത് അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാല് പൊലീസുകാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു . കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെ മർദ്ദിച്ചു വെന്ന പരാതിയിലാണ് സസ്പെൻഷൻ. ഡിഐജിയുടെ അന്വേഷണ റിപോർട്ട് തള്ളിയാണ് സസ്പെൻഷൻ. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. നടപടിക്കെതിരെ പൊലീസിൽ ശക്തമായ എതിർപ്പുയര്‍ന്നു. എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസർ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻറ് ചെയ്തത്. സസ്പെൻഷനെ ഡിജിപിയും എതിർത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിർത്തിരുന്നു.

Top