Police-Association-saritha nair-solar-commission

കൊച്ചി: സോളാര്‍ തട്ടിപ്പ്‌കേസ് പ്രതി സരിത എസ്. നായരെ വിസ്തരിക്കാന്‍ പൊലീസ് അസോസിയേഷന് തല്‍ക്കാലം അനുമതിയില്ല. ഇതേ വിഷയത്തില്‍ പൊലീസ് അസോസിയേഷന്‍ നല്‍കിയ പരാതി ഡിജിപിയുടെ പരിഗണനയിലാണെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുന്‍പേ വിഷയം അന്വേഷിച്ചതാണെന്നും സോളര്‍ കമ്മിഷന്‍ നിരീക്ഷിച്ചു.

സരിതയുടെ ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്ന അസോസിയേഷന്റെ പരാതിയും ഡിജിപിയുടെ പരിഗണനയിലാണ്. ഫോണ്‍ വിവരങ്ങള്‍ ലഭിച്ചശേഷം സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അസോസിയേഷന് അവസരം നല്‍കും. പൊലീസ് അസോസിയേഷന്റെ അപേക്ഷ അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

Top