ക്ലാസിലിരുന്ന് ഉറങ്ങിയ അധ്യാപകനെതിരെ പരാതിനല്‍കിയ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം

ഹൈദരാബാദ്: ക്ലാസിലിരുന്ന് ഉറങ്ങുന്ന വിദ്യാര്‍ത്ഥികളെ നമുക്കറിയാം. എന്നാല്‍ ക്ലാസിലിരുന്നുറങ്ങുന്ന അധ്യാപകരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചു കാണുമോ?

ചില സിനിമളിലും മറ്റും കോമഡിക്കു വേണ്ടി കാണിക്കുന്ന അധ്യാപകരായിരിക്കും മിക്കവാറും ഇത്തരം കഥാപാത്രങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലായാലോ.

സംഭവം ഹൈദരാബാദിലെ മെഹബൂബ് നഗറിലാണ്. സ്ഥലത്തെ ഒരു വിദ്യാലയത്തില്‍ ക്ലാസിലിരുന്ന് ഉറങ്ങുന്ന ഗണിത അധ്യാപകന്റെ ഫോേട്ടാ മൊെബെല്‍ ഫോണില്‍ പകര്‍ത്തി വാട്ട്‌സ്ആപ്പില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് അയച്ചു ഒരു വിരുതന്‍. ഉടന്‍ കിട്ടി സാറിന് സസ്‌പെന്‍ഷന്‍.

തുടര്‍ന്ന്, സംഭവത്തില്‍ ക്രാധം പൂണ്ട സഹഅധ്യാപകര്‍ പോലീസില്‍ പരാതി നല്‍കി.

ശേഷം, സ്‌കൂളില്‍ സഹപാഠികളുമായി സംസാരിച്ചിരുന്ന വിദ്യാര്‍ഥിയെ പോലീസ് പിടികൂടി തൂണില്‍ കെട്ടിയിടുകയും രണ്ടു പോലീസുകാര്‍ ചേര്‍ന്ന് വടികൊണ്ട് അടിക്കുകയുമായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ ഭയന്ന് ഓടി രക്ഷപെട്ടു. സ്‌കൂള്‍ പരിസരത്ത് മദ്യപാനം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ ക്രൂര മര്‍ദനം.

Top