അനധികൃതമായി 2,400 ലിറ്റര്‍ മണ്ണെണ്ണ കടത്തി; രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ 2,400 ലിറ്റര്‍ മണ്ണെണ്ണ തിരുവല്ലം പൊലീസ് പിടികൂടി.

മണ്ണെണ്ണ കടത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം സ്വദേശികളായ ബൈജു, അമല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബൈപ്പാസ് റോഡില്‍ തിരുവല്ലത്തിന് സമീപം വെച്ചായിരുന്നു മണ്ണെണ്ണ കയറ്റിവന്ന ലോറി പൊലീസ് പിടിച്ചെടുത്തത്. വിഴിഞ്ഞത്ത് നിന്നും എറണാകുളത്തേക്ക് മണ്ണെണ്ണ കൊണ്ടുപോവുകയായിരുന്നെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്.

മണ്ണെണ്ണ പതിനൊന്ന് ബാരലുകളിലായാണ് സൂക്ഷിച്ചിരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കൊടുക്കുന്നതിനുള്ള മണ്ണെണ്ണ മറിച്ച് വില്‍ക്കാനായിരുന്നു പദ്ധതി. കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Top