ഒല്ലൂരില്‍ രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച; 5.500 കിലോ വെള്ളി നഷ്ടമായി, അന്വേഷണം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ ജ്വല്ലറികളില്‍ കവര്‍ച്ച നടന്നു. ഒല്ലൂരിലെ ആത്മിക എന്ന ജ്വല്ലറിയിലും അന്ന ജ്വല്ലറിയിലുമാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്.

5.500 കിലോ വെള്ളിയാണ് ഇരു ജ്വല്ലറികളില്‍ നിന്നുമായി നഷ്ടപ്പെട്ടിരിക്കുന്നത്. ആത്മിക ജ്വല്ലറിയില്‍ നിന്ന് 4.500 കിലോ വെള്ളിയും അന്ന ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ വെള്ളിയുമാണ് നഷ്ടമായിരിക്കുന്നത്. ഭിത്തി തുരന്നായിരുന്നു കവര്‍ച്ച നടത്തിയത്.

Top