ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമം; രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

arrest

ഉഡുപ്പി: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഗണേശ്, പൂനച്ച എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരില്‍ നിന്നും രണ്ടരക്കിലോയിലധികം തൂക്കമുള്ള ആനക്കൊമ്പ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top