നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തു; 50കാരനെ പിടികൂടി യുവതിയും പൊലീസും

Mobile Phone

പാല: യുവതിയെ ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തയാളെ വിളിച്ചുവരുത്തി കയ്യോടെ പിടികൂടി യുവതിയും പൊലീസും. കോട്ടയം പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോണ്‍വിളിച്ചുള്ള ശല്യം അസഹനീയമായതോടെയാണ് യുവതിയും ഭര്‍ത്താവും പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് നിര്‍ദേശിച്ച പ്രകാരമായിരുന്നു യുവതി മധുസൂദനനെ വിളിച്ചുവരുത്തിയത്. ഇയാള്‍ എത്തിയപ്പോള്‍ സി.ഐ. വി.എ.സുരേഷ്‌കുമാര്‍, എസ്.ഐ. തോമസ് സേവ്യര്‍, സി.പി.ഒ. സി.മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top