സൗജന്യ കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയില്‍

ബാംഗഌര്‍: കര്‍ണാടകയില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്‌സിന്‍ 500 രൂപക്കാണ് മറിച്ചുവിറ്റത്. ഇവരെ ബാംഗളൂരു പൊലീസാണ് പിടികൂടി. ബാംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ 3 പേരാണ് പൊലീസ് പിടിയിലായത്. ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനായി കൊണ്ടുവന്ന വാക്‌സിന്‍ ഡോക്ടര്‍ പുഷ്പിത ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയും തുടര്‍ന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 500 രൂപക്കാണ് സംഘം മറിച്ചു വിറ്റിരുന്നത്.

Top