കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ചു; 23 കിലോ ഹാഷിഷ് എക്സൈസ് സംഘം പിടികൂടി

പാലക്കാട്: കാറിന്റെ ഡോര്‍ പാനലില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് എക്സൈസ് സംഘം പിടികൂടി. പാലക്കാട് പൊള്ളാച്ചി നോമ്ബിക്കോടില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റാണ് ഹാഷിഷ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top