നിയമസഭയ്ക്ക് പുറത്ത് ബിജെപി പ്രതിഷേധം; കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നിയമസഭയ്ക്കുളളില്‍ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ പുറത്ത് പ്രതിഷേധം നടത്തി ബിജെപി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുളളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധം ഒ.രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, പി.സുധീര്‍, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവന്‍കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Top