ആസാമില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊക്രജാര്‍ : ആസാമില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊക്രജാര്‍ ജില്ലയില്‍നിന്നാണ് ആറു ബംഗ്ലാദേശ് പൗരന്‍മാരെ അറസ്റ്റ് ചെയ്തത്.

മൂന്നു പുരുഷന്‍മാരും മൂന്നു സ്ത്രീകളും അടങ്ങുന്ന സംഘം അനധികൃത കുടിയേറ്റക്കാരാണെന്ന് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ സ്ഥിരീകരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് അനധികൃത കുടിയേറ്റക്കാരാണെന്നു വിധിച്ചിരുന്നെങ്കിലും ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Top